‘അബോളിഷന്‍ ഓഫ് ലൗ ജിഹാദ് ആക്റ്റ്’ ; എംജി യൂണിവേഴ്‌സിറ്റിയുടെ ചോദ്യപേപ്പര്‍ വിവാദത്തില്‍

love jihad

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി പഞ്ചവത്സര എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ ഭരണഘടന അടിസ്ഥാനമാക്കിയ ചോദ്യപേപ്പര്‍ വിവാദത്തില്‍.

അബോളിഷന്‍ ഓഫ് ലൗ ജിഹാദ് ആക്റ്റ് എന്ന നിമയത്തെ അടിസ്ഥാനമാക്കി പ്രണയവിവാഹത്തിന് തീര്‍പ്പുണ്ടാക്കാനാണ് ചോദ്യപേപ്പര്‍ ആവശ്യപ്പെടുന്നത്.

കര്‍ണ്ണാടകയില്‍ വ്യത്യസ്ത മതക്കാരായ എക്‌സ് എന്ന 21 വയസുകാരനായ യുവാവും വൈ എന്ന 18 കാരിയായ യുവതിയും പ്രണയിക്കുകയും പിന്നീട് വിവാഹിതരാകുകയും ചെയ്യുന്നു.

എന്നാല്‍ വിവാഹശേഷം എക്‌സ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നു. മൂന്നംഗ ബഞ്ചിന് മുന്നിലെത്തുന്ന ഈ കേസ് 2010 ല്‍ പാര്‍ലമെന്റ് നിയമമാക്കിയ അബോളിഷന്‍ ഓഫ് ലൗ ജിഹാദ് എന്ന സാങ്കല്‍പിക നിയമത്തെ അടിസ്ഥാനപ്പെടുത്തി തീര്‍പ്പ് കല്‍പ്പിക്കുക എന്നതായിരുന്നു ചോദ്യം

ഒരു പ്രത്യേക മതത്തെ എതിര്‍ത്ത് എഴുതാനായി കുട്ടികളെ പ്രേരിപ്പിക്കുന്ന ചോദ്യമാണിതെന്നും കുട്ടികള്‍ക്കിടയില്‍ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

Top