കോട്ടയം: എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് എം ജി സര്‍വകലാശാല പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കാനാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനം.
കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ സര്‍വകലാശാല പൂര്‍ണമായും തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്‍സിയുടെ നിമയനവും സ്ഥാനക്കയറ്റവും നടന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി. കൈക്കൂലി വിഷയത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല രജിസ്ട്രാറിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.