കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ (റഗുലര്‍/ പ്രൈവറ്റ്/ സപ്ലിമെന്ററി/ സൈബര്‍ ഫോറന്‍സിക്/ മോഡല്‍ 3 ഇലക്ട്രോണിക്സ്/ബി.വോക്) ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് അറിയിപ്പ്. ഇടുക്കി ജില്ലയില്‍ അപേക്ഷിച്ചവര്‍ ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലും, എറണാകുളം ജില്ലയില്‍ അപേക്ഷിച്ചവര്‍ ആലുവ യുസി കോളജിലും, പത്തനംതിട്ട ജില്ലയില്‍ അപേക്ഷിച്ചവര്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, കോട്ടയം ജില്ലയില്‍ അപേക്ഷിച്ചിരുന്ന എല്ലാ ബി.കോം വിദ്യാര്‍ഥികളും നാട്ടകം ഗവ.കോളജിലും, മറ്റ് വിദ്യാര്‍ഥികള്‍ കോട്ടയം ബസേലിയസ് കോളജിലും പരീക്ഷയെഴുതണം.
ആലപ്പുഴ ജില്ലയില്‍ അപേക്ഷിച്ചവര്‍ക്കുള്ള പരീക്ഷ കേന്ദ്രങ്ങള്‍: എസ്ഡി കോളജ്, പോരുകര കോളജ് ഓഫ് എജ്യൂക്കേഷന്‍, നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ചേര്‍ത്തല, സെന്റ് സേവ്യേഴ്സ് കോളജ് വൈക്കം. ലോക്ഡൗണ്‍ മൂലം ഇതര ജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷയെഴുതുന്നതിനായി എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഗവ. ആര്‍ട്സ് കോളജ്, മീന്‍ചന്ത (കോഴിക്കോട്), ഗവ. കോളജ്, മലപ്പുറം (മലപ്പുറം), ഗവ. കോളജ്, കല്‍പ്പറ്റ (വയനാട്), ഗവ. കോളജ്, കാസര്‍കോട് (കാസര്‍കോട്), ഗവ. ബിഎഡ് ട്രെയിനിങ് കോളജ് (തൃശൂര്‍), ഗവ. വിക്ടോറിയ കോളജ്, പാലക്കാട് (പാലക്കാട്), ഗവ. കോളജ്, ചവറ (കൊല്ലം), യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (തിരുവനന്തപുരം), വി.കെ.കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വിമന്‍സ് കോളജ്, കണ്ണൂര്‍ (കണ്ണൂര്‍). ലക്ഷദ്വീപില്‍ അപേക്ഷിച്ചവര്‍ കവരത്തി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് ഇതര ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങള്‍. പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റിലും സര്‍വകലാശാലയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ലഭ്യമാണ്.