ഇസഡ്എസ് ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു; വില 19.88 ലക്ഷം മുതല്‍

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ saic കമ്പനിയുടെ മോറിസ് ഗാരേജിന്റെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19.88 ലക്ഷം മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

എക്സൈറ്റ്, എക്സ്‌ക്ല്യുസീവ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇസഡ്എസ് ആദ്യം വില്‍പ്പനയ്ക്ക് എത്തുക ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ്.

ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‌യുവിയാണ് ഇസഡ്എസ് എംജി. ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് വാഹനം അസംബിള്‍ ചെയ്യുന്നത്.

സ്‌റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്ന ഇന്റീരിയറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കറുപ്പാണ് ഇന്റീരിയറിന്റെ നിറം. വാഹനത്തിന്റെ ഹൃദയം 44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററിയാണ്. 143 എച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക. വാഹനം 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി.

Top