ചൈനീസ് വാഹനം ഇലക്ട്രിക് എസ് യു വി ഇന്ത്യന്‍ വിപണിയില്‍; ജനുവരിയില്‍ എത്തും

ന്ത്യന്‍ വാഹന വിപണി ലക്ഷ്യമിട്ട് ചൈനീസ് നിര്‍മ്മാണ കമ്പനികള്‍ പുതിയ ഇലക്ട്രിക് എസ്യുവിയെ അടുത്തമാസം ആദ്യം പ്രദര്‍ശിപ്പിക്കും. വാഹനം അടുത്ത വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തുന്നാണ്. കൂടാതെ ഡിസംബറില്‍ തന്നെ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കുന്നാണ്.

ചൈനീസ് വിപണിയിലുള്ള ഇസഡ്എക്‌സിന്റെ രൂപം തന്നെയാണ് എലക്ട്രിക് എസ് യു വി യ്ക്കും നല്‍കുന്നത്. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുന്നത്. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗം 3.1 സെക്കന്റില്‍ ആര്‍ജിക്കാനുള്ള കഴിവുണ്ടാകും. അതോടൊപ്പം തന്നെ ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക.

Top