തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.
എംജിഎം സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യചെയ്തത്.
കോപ്പിയടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്.
അതേസമയം സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യക്കുകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കളെ വിവരമറിയിക്കുമെന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.