ടാറ്റ ടിയാഗോ ഇവിയ്ക്ക് പിന്നാലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ സെഗ്മെന്റിലേക്ക് എംജിയും. എംജിയുടെ രണ്ടു ഡോര്‍ മാത്രമുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഉറപ്പായി. 2013 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരപ്പിക്കും. ഇന്തോനേഷ്യന്‍ വിപണിയിലുള്ള വുള്‍വിങ്ങിന്‍റെ എയര്‍ ഇവിയെ അടിസ്ഥാനമാക്കിയാണ് എംജിയുടെ എന്‍ട്രിലെവല്‍ ഇലക്ട്രിക് കാറായ എയര്‍ ഇവിയുടെ രൂപകല്‍പ്പന.
ചതുര രൂപമുള്ള എയര്‍ ഇവിക്ക് മാരുതി ഓള്‍ട്ടോയേക്കാളും ചെറുതാണ്. 2.9 മീറ്റാണ് നീളം. വീല്‍ബേസ് 2010 എംഎം. ഫീച്ചേഴ്സുകളുടെ നീണ്ട നിരയാണ് എയര്‍ ഇവിയില്‍ എംജി ഒരുക്കിയിട്ടുള്ളത് എന്നാണ് സൂചന. 10.25 വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ്. സോഫ്ട് ടച്ച് മെറ്റീരിയലുകളും അലുമിനിയം ഇന്‍സേര്‍ട്ടുകളും ഉയര്‍ന്ന വേരിയന്റുകളിലുണ്ടാകും. പ്രീമിയം ലുക്ക് നല്‍കാനാണ് ഇത്. 20 കിലോവാട്ട് അവര്‍ – 25 കിലോവാട്ട് അവര്‍ വരെയുള്ള ബാറ്ററി പാക്കുകളാവും ഇവയിലുണ്ടാവുക. 150 കിലോമീറ്ററാണ് പ്രതീക്ഷിക്കപ്പെടുന്ന റേഞ്ച്. സിംഗിള്‍ മോട്ടര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമായിരിക്കും എയര്‍ ഇവി. മോട്ടറിന്റെ കൂടിയ കരുത്ത് 40 എച്ച് പിയായിരിക്കും.
രണ്ട് വാതിലുകളുള്ള ചെറിയ ഹാച്ച്ബാക്ക് ചൈനീസ് വിപണിയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യയിൽ, നഗര യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ അവതരിപ്പിക്കുന്നത്. ഇതിന്റെ വില ഏകദേശം 10 ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്നാണ് സൂചന. നിലവില്‍ ടാറ്റ ടിയാഗോ ഇവിയാണ് വിപണിയില്‍ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍. ടിയാഗോയ്ക്ക് കടുത്ത വെല്ലുവിളിയാകും എംജി സൃഷ്ടിക്കുമെന്നത് ഇതോടെ ഏറെക്കുറെ ഉറപ്പാണ്. വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കണക്റ്റഡ് കാർ ടെക്, വയർലെസ് കണക്റ്റിവിറ്റി ഫീച്ചറുകൾ തുടങ്ങി നിരവധി ഹൈ-എൻഡ് ഫീച്ചറുകൾ പുതിയ മോഡലിലുണ്ട്.