തിരുവനന്തപുരം: ജനതാ ദള്‍ യുണൈറ്റഡിന്റെ എല്‍.ഡി.എഫിലേക്കുള്ള മുന്നണി മാറ്റത്തില്‍ കോണ്‍ഗ്രസ്സ് പ്രതികരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് ജെ.ഡി.യും ഔദ്യോഗികമായി അറിയിച്ചില്ലെന്നും. അറിയിപ്പ് ലഭിച്ചാലുടന്‍ കോണ്‍ഗ്രസ്സിന്റെ പ്രതികരണം വ്യക്തമാക്കുമെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.
നേരത്തെ, ജെ.ഡി.യു എല്‍.ഡി.എഫിലേക്ക് മുന്നണി മാറുന്നത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനിച്ചതെന്നും, 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചിരുന്നെന്നും, മുന്നണി മാറ്റത്തിന് ഇതാണ് അനുയോജ്യമായ സമയമെന്നും എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമാകും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനമുണ്ടാകുക. ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന ജെ.ഡി.യുവിന്റെ എം.പിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ ജെ.ഡി.യുവിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം രംഗത്തെത്തിയിരുന്നു.