എംഐ എവണ്‍ സ്മാര്‍ട്‌ഫോണിന്റെ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് പിന്‍വലിച്ചു

mi 2

വോമിയുടെ എംഐ എവണ്‍ സ്മാര്‍ട്‌ഫോണിന്റെ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റ് കമ്പനി പിന്‍വലിച്ചു. അപ്‌ഡേറ്റിനു ശേഷം നിരവധി തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് അപ്‌ഡേറ്റ് പിന്‍വലിച്ചതെന്നാണ് കരുതുന്നത്. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും സേഫ്റ്റിനെറ്റ് തകരാറിലായതുമാവാം കാരണമെന്നും കരുതുന്നു. എന്നാല്‍ ഷവോമി ഇക്കാര്യം ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്‍ഡ്രോയിഡ് ഓറിയോ 8.1 പുറത്തുവിട്ടത്. പുതിയ അപ്‌ഡേറ്റിലേക്ക് മാറിയ ഉപയോക്താക്കള്‍ പലര്‍ക്കും അവരുടെ ടെസ്റ്റ് മെസേജുകള്‍ നഷ്ടമായതായി അറിയിച്ചു. എന്നാല്‍ ഫോണുകളില്‍ തന്നെയുള്ള എസ്എംഎസ് ആപ്പ് ഉപയോഗിച്ചവര്‍ക്കാണ് ഈ പ്രശ്‌നം നേരിട്ടത്. എന്നാല്‍ തേഡ് പാര്‍ട്ടി എസ്എംഎസ് ആപ്പുകള്‍ ഉപയോഗിച്ചവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടായതുമില്ല.

Top