കൂടുതല്‍ സവിശേഷതകളോടെ ഷവോമി എം.ഐ എ3 ഇന്ത്യന്‍ വിപണിയില്‍ എത്തി

ന്യൂഡല്‍ഹി: ഷവോമിയുടെ എം.ഐ എ3 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണിന് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലെയാണ്. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ ഈ മോഡലിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്.മൂന്ന് ബാക്ക് ക്യാമറകളുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് വണ്‍ സോഫ്റ്റുവെയര്‍ ഉള്‍ക്കൊള്ളുന്നതാണ് എം.ഐ എ3 ഇന്ത്യന്‍ പതിപ്പ്. 48 മെഗാപിക്‌സലിന്റെതാണ് പ്രധാന സെന്‍സര്‍. 8,2 മെഗാപിക്‌സലിന്റെ മറ്റു രണ്ട് ക്യാമറയുമാണ് മോഡലിനുള്ളത്.ഒഎല്‍ഇഡി ഡിസ്പ്ലേയാണ് മോഡലിനുള്ളത്. ഇത് 1520×720 പിക്സല്‍ സ്‌ക്രീന്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു.

4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. അടിസ്ഥാന വേരിയന്റായ 4ജിബി റാമിന് 12,999 രൂപയും. 6ജിബി റാം വേരിയന്റിന് 15,999 രൂപയുമാണ് വിപണി വില.

Top