ചൈനീസ് ഇലക്ട്രോണിക് ബ്രാന്‍ഡായ ഷവോമി പുതിയ എം.ഐ സൗണ്ട്ബാര്‍ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏത് ടിവിയിലും എം.ഐ സൗണ്ട്ബാര്‍ ബന്ധിപ്പിച്ച് ഉപയോഗിക്കാമെന്നാണ് ഷവോമി അവകാശപ്പെടുന്നത്.
30 സെക്കന്റു കൊണ്ട് സൗണ്ട്ബാറിന്റെ സെറ്റപ്പ് പൂര്‍ത്തിയാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷതയും. 4,999 രൂപയാണ് ഷവോമിയുടെ എം.ഐ സൗണ്ട് ബാറിന് വില നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 16 ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പ്പന ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ എംഐ.കോമിലും എംഐയുടെ ഹോം സ്‌റ്റോറുകളിലൂടെയുമാണ് വില്‍പ്പന.
20 മില്ലി മീറ്ററിന്റെ ഡോം സ്പീക്കറുകളാണ് എം.ഐ സൗണ്ട് ബാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 2.5 ഇഞ്ച് വൂഫറും നാല് പാസീവ് റേഡിയേറ്ററുമുണ്ട്. ബ്ലൂടൂത്ത് വേര്‍ഷന്‍ 4.2, ഓപ്റ്റിക്കല്‍, ലൈന്‍ ഇന്‍, 3.5 എം.എം ഓക്സ് ഇന്‍ എന്നീ കണക്ടീവിറ്റി സംവിധാനങ്ങളും സൗണ്ട് ബാറിലുണ്ട്.