വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങി മോഡലും നടിയുമായ മിയ ഖലീഫ. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. ഒരു വര്‍ഷത്തിലേറെ ആയി ദാമ്പത്യ ജീവിതം ശരിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍, അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.

തങ്ങള്‍ എപ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വേര്‍പിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണ് ഉള്ളതെന്ന് മിയ കുറിക്കുന്നു.

ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങള്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവര്‍ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്നും മിയ കുറിച്ചു. 2019ലാണ് റോബന്‍ട്ടും മിയയും വിവാഹിതരായത്.

സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. വിവാദങ്ങള്‍ക്കിടെ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യമായിരുന്നു.

 

 

Top