ലണ്ടന്‍: മുന്‍ പോണ്‍താരം മിയ ഖലീഫയുടെ വെളിപ്പെടുത്തലുകള്‍ ഇന്ന് ചര്‍ച്ചയാകുന്നു. പേണ്‍ മേഖല വിട്ടതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് നടി തുറന്നു പറഞ്ഞത്. ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കാലം മായ്ക്കാത്ത മുറിവുകളില്ല. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ. ആരും പൂര്‍ണരല്ലെന്നും താരം പറഞ്ഞു.
തന്റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത് അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതാണ്. ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണെന്നും മിയ പറയുന്നു.
നഗ്നവീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. തങ്ങളുടെ സ്ത്രീകളില്‍ നിന്നും ഇതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണം. പോണ്‍ വ്യവസായത്തിന്റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തി. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് മിയ പോണ്‍ മേഖല വിട്ടത്.