കറാച്ചി: പാക്കിസ്ഥാനുമായുള്ള പരമ്പര പുനഃരാരംഭിക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇന്ത്യയുമായുള്ള ഐസിസി മത്സരങ്ങള്‍ ഉപേക്ഷിക്കണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ജാവദ് മിയാന്‍ദാദ്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരമ്പരയോടുള്ള ഇന്ത്യയുടെ അവഗണന വെച്ച് പൊറുപ്പിക്കേണ്ടതില്ലെന്നും, ഇത്തരമൊരു തീരുമാനം അംഗീകരിച്ച് ഐസിസി മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ കളിക്കാനൊരുക്കമല്ലെന്ന ശക്തമായ നിലപാടിലേക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പാക്കിസ്ഥാന്റെ മുന്‍ നായകനും പരിശീലകനുമായ മിയാന്‍ദാദ് പറഞ്ഞു.
നിലപാട് മാറ്റാന്‍ ഇന്ത്യയെ പ്രേരിപ്പിക്കാനാകില്ലെങ്കില്‍ എങ്ങിനെയാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ കുറിച്ച് സംസാരിക്കാന്‍ ഐസിസിക്ക് അധികാരം ലഭിക്കുക എന്നും അദ്ദേഹം ആരാഞ്ഞു.
2012ലെ ഇന്ത്യന്‍ സന്ദര്‍ശനം തന്നെ തെറ്റായിരുന്നു, സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനായി പാക്കിസ്ഥാന്‍ ശ്രമിക്കുമ്പോള്‍ മത്സരം സംഘടിപ്പിച്ച് ഇന്ത്യ പണം കൊയ്തു, എന്നാല്‍ പാക്കിസ്ഥാന് ഒന്നും ലഭിച്ചതുമില്ലെന്നും മിയാന്‍ദാദ് കുറ്റപ്പെടുത്തി.