ഐറിഷ് പ്രസിഡന്റായി വീണ്ടും ഹിഗ്ഗിന്‍സ് ; ജയം 822,566 വോട്ടുകള്‍ക്ക്

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ 56 ശതമാനം വോട്ടുകള്‍ നേടി വീണ്ടും മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെ തെരഞ്ഞെടുത്തു. 822,566 വോട്ടുകള്‍ നേടിയാണ് ഹിഗ്ഗിന്‍സിന്റെ വിജയം. എല്ലാ കൗണ്ടികളിലും ഹിഗ്ഗിന്‍സിനുതന്നെയാണ് ഭൂരിപക്ഷം.

ഫൈന്‍ ഗെയ്ല്‍, ഫിയാന ഫെയ്ല്‍, ലേബര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണ ഹിഗ്ഗിന്‍സിനു ലഭിച്ചിരുന്നു. ബിസിനസുകാരന്‍ കൂടിയായ സ്വതന്ത്ര സ്ഥാനാര്‍ഥി പീറ്റര്‍ കേസിനാണ് രണ്ടാം സ്ഥാനത്ത്. 342,727 വോട്ടാണ് പീറ്റര്‍ നേടിയത്.

Top