മുന്‍ വിമ്പിള്‍ഡണ്‍ ചാമ്പ്യനായ ജര്‍മനിയുടെ മിഖായേല്‍ സ്റ്റിക്കും ഗ്രാന്റ് സ്ലാം ഡബിള്‍സില്‍ 14 തവണ ചാമ്പ്യനായ ഹെലെന സുക്കോവയും ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍. ചെക്ക് റിപ്പബ്ലിക്ക് താരമാണ് ഹെലെന.
ശനിയാഴ്ച ന്യൂപോര്‍ട്ടിലെ റോഡ് ഐലന്റില്‍ നടക്കുന്ന പരിപാടിയില്‍ ഇരു താരങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1991 ലെ ഗ്രാന്റ് സ്ലാം സിംഗിള്‍ കീരീടം സ്വന്തമാക്കിയ വ്യക്തിയാണ് മിഖായേല്‍. ഹെലെനയാവട്ടെ 9 തവണ ഗ്രാന്റ് സ്ലാം വനിതാ ഡബിള്‍സ് കിരീടവും, വിമ്പിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍, യു എസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയിലെല്ലാം ഡബിള്‍സില്‍ കിരീടം നേടിയ താരവുമാണ്.