മെല്‍ബണ്‍: ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ തലനാരിഴയ്ക്ക് ഓസീസ് ക്രിക്കറ്റ് താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓസ്ട്രേലിയന്‍ ആഭ്യന്തര ടൂര്‍ണമെന്റായ മാര്‍ഷ് കപ്പില്‍ ന്യൂ സൗത്ത് വെയില്‍സും ക്വീന്‍സ്ലന്‍ഡും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.
ക്വീന്‍സ്ലന്‍ഡ് താരം സാമുവല്‍ ഹെസ്ലെറ്റിന്റെ ഷോട്ട് മുന്നോട്ടു കയറിക്കളിക്കാന്‍ ശ്രമിച്ച ന്യൂ സൗത്ത് വെയില്‍സിന്റെ പേസര്‍ മിക്കി എഡ്വേര്‍ഡ്സാണ് പരിക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഹെസ്ലെറ്റ് അടിച്ച പന്ത് നേരെ ചെന്നത് എഡ്വേര്‍ഡ്സിന്റെ തലയ്ക്ക് നേരെയായിരുന്നു. പന്തെറിഞ്ഞ ശേഷം ഫോളോത്രൂവിലായിരുന്ന എഡ്വേര്‍ഡ്സ് പന്ത് തലയ്ക്കു നേരെ വരുന്നതു കണ്ട് പെട്ടെന്നു തന്നെ കൈകൊണ്ട് തടുക്കുകയായിരുന്നു.
Thankfully, Mickey Edwards is OK after this scary moment at AB Field #MarshCup pic.twitter.com/lhuMm8lyjo
— cricket.com.au (@cricketcomau) September 22, 2019
പന്ത് കൈയില്‍ ശക്തിയായി ഇടിച്ചെങ്കിലും തലയ്ക്ക് പരിക്കേല്‍ക്കാതെ എഡ്വേര്‍ഡ്സ് രക്ഷപ്പെട്ടു. കാണികളൊന്നടങ്കം ഞെട്ടിത്തരിച്ചാണ് ഈ കാഴ്ച കണ്ടു നിന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.