ട്വിറ്ററില്‍ സാങ്കേതിക വികസനത്തിന് പ്രധാനപ്പെട്ട പങ്ക് വഹിച്ച് ഒരു ഇന്ത്യക്കാരന്‍

twitter

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ നയിക്കുവാന്‍ മുംബൈയില്‍ നിന്നുമൊരു മിടുക്കന്‍. ഐ ഐ ടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി അഡ്വൈസറായി കമ്പനി നിയമിച്ചിരിക്കുന്നത്. ഐ ഐ ടി ബോംബെയില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും അഗര്‍വാള്‍ നേടിയിട്ടുണ്ട്.

2011ല്‍ പരസ്യവിഭാഗം എന്‍ജിനിയറായാണ് അഗര്‍വാള്‍ ട്വിറ്ററിലെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയവയില്‍ ട്വിറ്റര്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്കായിരിക്കും അഗര്‍വാള്‍ നേതൃത്വം നല്‍കുന്നത്. ട്വിറ്ററിന്റെ സാങ്കതിക വികസനത്തിന് പ്രധാനപ്പെട്ട പങ്കാണ് അഗര്‍വാള്‍ വഹിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Top