ആരോഗ്യ മേഖല റാങ്കിങ്ങില്‍ 195 രാജ്യങ്ങളില്‍വെച്ച് 154-ാം സ്ഥാനത്താണ് ഇന്ത്യ. ഗോള്‍ഡന്‍ ബേര്‍ഡന്‍ ഓഫ് ഡിസീസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരമാണിത്. വാസ്തവത്തില്‍ റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തേണ്ടതില്ല, മറിച്ച് നമ്മള്‍ തയാറാക്കുന്ന വിവരണത്തിന്റെ അനാസ്ഥ മൂലമാണ് ആരോഗ്യ മേഖല ലോക റാങ്കിങ്ങില്‍ ഇത്രയും താഴേക്ക് പോകാന്‍ കാരണമായത്.
താഴെ തട്ടില്‍ നിന്ന് ലഭിക്കേണ്ട വിവരങ്ങളുടെ അഭാവമാണ് ഇതിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ലഭിച്ചാലും കൃത്യവും, സുതാര്യവുമായി വിവരം കൈമാറുന്നതില്‍ വീഴ്ച വരുത്തുന്നതും, പല വിവരങ്ങള്‍ നല്‍കാന്‍ വൈകുന്നതും പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. രാജ്യത്ത് ജനന-മരണ നിരക്കിനെ കുറിച്ച് വ്യക്തമായ ഡാറ്റ ബേസിസ് ഇല്ല, മറ്റൊന്ന് ഇത്തരം കാര്യങ്ങള്‍ തയാറാക്കിയതില്‍ വ്യക്തമായ കോര്‍ഡിനേഷന്‍ ഇല്ലെന്നതുമാണ് പ്രധാന കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഒരോ ആയിരം പേര്‍ക്കും മൂന്നു പേര്‍ എന്ന രീതിയില്‍ ആരോഗ്യ മേഖല ആള്‍ക്കാരെ നിയോഗിച്ചിട്ടുണ്ട്. ഒന്ന് എഎന്‍എം,(ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ്). ആരോഗ്യരംഗത്തെ അടിസ്ഥാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. മറ്റൊരു വിഭാഗം അംഗന്‍വാടി വര്‍ക്കറാണ്. കുട്ടികളിലെ പോഷണത്തെ കുറിച്ചും അവരുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ചും അന്വേിച്ച് റിപ്പോര്‍ട്ട തയാറാക്കുക എന്നതാണ് അവരുടെ ജോലി. മൂന്നാമത്തെ വിഭാഗം ആശാ വര്‍ക്കര്‍മാരാണ്. ഇവര്‍ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവരാണ്. ഇവര്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉള്ളത്.
എന്നാല്‍ ആശാ വര്‍ക്കര്‍മാര്‍ പല കാരണങ്ങളാല്‍ ഗ്രാമങ്ങളിലെ കാര്യങ്ങളെ കുറിച്ച് അവബോധരല്ല. പല ബുദ്ധിമുട്ടുള്ള അവസരങ്ങളിലും , അത്യാവശ്യ സമയങ്ങളിലും അവര്‍ എത്തുന്നില്ല എന്നതു തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ വീഴ്ച. സാധാരണ ആശ വര്‍ക്കമാര്‍ വന്നു പോകുന്നത് ഒന്നുകില്‍ 1 മുതല്‍10 വരെ, അല്ലെങ്കില്‍ 11-20 വരെ ഇടയിലുള്ള ഏതെങ്കിലും ദിവസങ്ങളിലാണ്. അതുകൊണ്ടു തന്നെ പലപ്പോഴും ആത്യാവശ്യ സമയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം എത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
സാധാരണ പോഷകാഹര കുറവുള്ള കുട്ടികളെ കണ്ടെത്തേണ്ട ചുമതല അഗന്‍വാടി വര്‍ക്കര്‍മാര്‍ക്കാണ് . എന്നാല്‍ പലപ്പോഴും ഇത് രേഖപ്പെടുത്തിയാലും പുറത്ത് വരാതെ കെട്ടിക്കിടക്കുന്നു. പുറത്ത് വരുന്നതാണെങ്കിലോ ഒരു പാടു വൈകിയുമായിരിക്കും. അതുകൊണ്ട് പലപ്പോഴും ആരോഗ്യ മേഖലയിലെ പല കാര്യങ്ങളും അറിയാതെ പോകുന്നു.
മികച്ച വിവര-സംവിധാനത്തിന്റെ അഭാവമാണ് രാജ്യത്തെ ആരോഗ്യ മേഖല ഇപ്പോള്‍ അനുഭവിക്കുന്നത്. നിലവില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ സൂക്ഷിക്കുന്നത് പതിനൊന്നു തരം പട്ടികകളാണ്. അതുപോലെ എഎന്‍എം അഞ്ച് പട്ടികകളും, ആശാ വര്‍ക്കര്‍മാര്‍ ഒരു പട്ടികയുമാണ് സുക്ഷിക്കുന്നത്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് രണ്ട് മന്ത്രാലയങ്ങളാണ്. വനിത മന്ത്രാലയും, ശിശു ക്ഷേമ വികസന മന്ത്രാലയവും.
ഒരു ആശാ വര്‍ക്കറുടെ റിപ്പോര്‍ട്ടാണ് ഏറ്റവും പ്രധാനം. കാരണം അവര്‍ക്കു മാത്രമേ അറിയാവൂ, അവരുടെ മേല്‍നോട്ടത്തില്‍ വരുന്ന മേഖലയില്‍ എത്ര സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും, എത്ര പേര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടെന്നും, എത്ര പേര്‍ക്ക് പോഷകാഹാരത്തിന്റെ കുറവുണ്ട്, മരണ നിരക്കും, ജനന നിരക്കും ഇങ്ങനെ പലതും ഇവരുടെ ഒരൊറ്റ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്. എത്ര പേര്‍ രണ്ടു വസയിനു താഴെയുള്ളവരാണ് ഇതൊക്കെ അറിയുന്നവര്‍ ആശാ വര്‍ക്കര്‍മാരാണ്.
ഗ്രാമത്തിലെ ഇത്തരം കാര്യങ്ങള്‍ റെഡിയാക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗം അത്യാവശ്യമാണ്. അത് മറ്റ് ആശാവര്‍ക്കറുമായി പങ്കുവെയ്ക്കാനും വ്യക്തമായ മാര്‍ഗ്ഗവും ആവശ്യമാണ്. പട്ടിക എങ്ങനെ തയാറാക്കണെ എന്നതില്‍ അവര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കേണ്ടതുണ്ട്. ആശ വര്‍ക്കര്‍ എപ്പോഴും നല്ലൊരു കേള്‍വിക്കാരിയായിരിക്കണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാന കാര്യം.
അതേസമയം, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശാ വര്‍ക്കര്‍മാര്‍ ഏറ്റവും മികച്ച രീതിയിലാണ് വിവരങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അവര്‍ തയാറാക്കിയ രീതികളും മറ്റുള്ളവരില്‍ നിന്നും വ്യത്യാസമാണ്. പുതുമകളെ പരീക്ഷിക്കുകയാണ് ഇവിടുത്തെ ആശാ വര്‍ക്കര്‍മാര്‍.