തിരുവല്ല: വിഎസ് അച്യുതാനന്ദനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. മൈക്രോ ഫിനാന്‍സ് അഴിമതി ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വിഎസ് അച്യുതാനന്ദന്‍ രാജിവെക്കാന്‍ തയാറാകുമോയെന്ന് വെള്ളാപ്പള്ളി നടേശന്‍.
പിണറായി വിജയനോട് അടുപ്പം ഉണ്ടെന്ന് കരുതിയാണ് തനിക്കെതിരെ വിഎസ് പ്രവര്‍ത്തിക്കുന്നതെന്നും ആരുടേയും പണം മോഷ്ടിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണെന്നും ഹൈക്കോടതി വിധിയെന്നും വിഎസ് പറഞ്ഞിരുന്നു.