micromax 4g volte phone

മൈക്രോമാക്‌സ് ഇപ്പോള്‍ വിപണിയില്‍ അത്രയേറെ പ്രിയങ്കരമല്ല. എന്നാല്‍ ഇപ്പോള്‍ വിപണി പിടിച്ചടക്കാന്‍ വില കുറഞ്ഞ രീതിയില്‍ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന ഫീച്ചര്‍ ഫോണുമായി എത്തുകയാണ് മൈക്രോമാക്‌സ്.

ഇപ്പോള്‍ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ പ്രശസ്തമായത് റിലയന്‍സ് ജിയോ വന്നതോടു കൂടിയാണ്. ഫീച്ചര്‍ഫോണുകളുടെ ഉപയോഗം കൂടിയതോടെ ബജറ്റ് ഫോണുകളും 4ജി വോള്‍ട്ട് പിന്തുണയ്ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൈക്രോമാക്‌സിന് അഞ്ചാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. വിപണി പിടിച്ചടക്കാനായി മൈക്രോമാക്‌സ് വീണ്ടും രണ്ടു ബെയിസിക് ഫോണുകളാണ് കൊണ്ടു വരുന്നത്, ഭാരത് വണ്‍, ഭാരത് ടൂ.

ഭാരത് വണ്ണിന്റെ വില 2,500 രൂപയാണ്. ഭാരത് ടൂ 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 3,300 രൂപയില്‍ താഴെയായിരിക്കും വില.

ഭാരത് വണ്‍ ഫോണിന് ടച്ച് സവിശേഷത ഉണ്ടായിരിക്കും എന്നിരുന്നാലും അതില്‍ ആന്‍ഡ്രോയിഡ് ഒഎസ് പിന്തുണയ്ക്കില്ല. ഈ ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കുന്നു.

എന്നാല്‍ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന ബജറ്റ് ഫോണില്‍ ആന്‍ഡ്രോയിഡ് സവിശേഷതയുണ്ട്. ഇതു കൂടാതെ ഡിജിറ്റല്‍ വാലറ്റ് സേവനം ഉപയോഗിച്ച് പേയ്‌മെന്റ്‌ചെയ്യുവാനും സാധിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ രണ്ട് ഫോണുകളും ഏപ്രില്‍ മാസം വിപണിയില്‍ എത്തുമെന്നാണ്.

Top