പുതിയ മൂന്ന് സ്മാര്‍ട്‌ഫോണുകളുമായി മൈക്രോമാക്സ് വിപണിയിൽ

മൈക്രോമാക്‌സിന്റെ പുതിയ മൂന്ന് ഫോണുകൾ വിപണിയിൽ പുറത്തിറക്കി.

ഭാരത് 2 പ്ലസ്, ഭാരത് 3, ഭാരത് 4 എന്നി സ്മാര്‍ട്‌ഫോണുകളാണ് വിപണിയിലിറക്കിയത്.

4ജി വോള്‍ടി സൗകര്യമുള്ള ഫോണുകളാണ് ഇവ എന്നാൽ ഫോണുകളുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഏപ്രിലിലാണ് ഭാരത് സീരിസിലെ ആദ്യ ഫോണായ ഭാരത് 2 പുറത്തിറക്കിയത്. ഫീച്ചറുകളുടെ കാര്യത്തില്‍ മെച്ചപ്പെട്ട നിലവാരമല്ല ഫോണുകൾക്കുള്ളത് എന്നാണ് ലഭിക്കുന്ന വിവരം.

ഡിസ്‌പ്ലേയും,ബാറ്ററി ദൈര്‍ഘ്യവുമെല്ലാം അടുത്തിടെ പുറത്തിറങ്ങിയ ഫോണുകളുമായി ചില ബഡ്ജറ്റ് തട്ടിച്ചു നോക്കുമ്പോള്‍ മികച്ച നിലവാരമുള്ളവയല്ല. അതുകൊണ്ടു തന്നെ വലിയ വിലക്കുറവിലായിരിക്കും ഫോണ്‍ വില്‍പനയ്‌ക്കെത്തുക. ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ കാണാം.

മൈക്രോമാക്‌സ് ഭാരത് 2 പ്ലസ്

4 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഭാരത് 2 പ്ലസിന്. ആന്‍ഡ്രോയിഡ് 7 ന്യൂഗട്ടല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1ജിബി റാമും 8 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 1600 mAh ബാറ്ററിയാണ് ഫോണിനുള്ളത്. സ്റ്റാന്റ് ബൈ മോഡില്‍ 160 മണിക്കൂറും ഫോണ്‍ വിളിക്കുമ്പോള്‍ 16 മണിക്കൂറും ബാറ്ററി ദൈര്‍ഘ്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. 5 മെഗാപിക്‌സലിന്റെ ചെറിയ ക്യാമറയാണ് ഫോണിനുള്ളത്. 2 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. ഡ്യുവല്‍ സിം ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളെല്ലാം ഉണ്ട്.

മൈക്രോമാക്‌സ് ഭാരത് 3

480 x 854 പിക്‌സലിന്റെ 4.5 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഭാരത് 3 യ്ക്ക്. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എംടി6737എം പ്രൊസസറാണുള്ളത്. ഒപ്പം 1ജിബി റാമും 8 ജിബി സ്റ്റോറേജുമുണ്ട്. 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. 2000 മില്ലി ആംബിയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ട്. ഡ്യുവല്‍ സിം ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളെല്ലാം ഉണ്ട്.

മൈക്രോമാക്‌സ് ഭാരത് 4

720 x 1280 പിക്‌സലിന്റെ 5 ഇഞ്ചിന്റെ എച്ച്ഡി ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2500 mAH ബാറ്ററിയുള്ള ഫോണില്‍ 180 മണിക്കൂര്‍ വരെ സ്റ്റാന്റ് ബൈ മോഡില്‍ ചാര്‍ജ് നില്‍ക്കും. ഫോണ്‍ വിളിക്കുമ്പോള്‍ ഏഴ് മണിക്കൂര്‍ വരെയും ചാര്‍ജ് ലഭിക്കും. രണ്ട് ക്യാമറകളും അഞ്ച് മെഗാപിക്‌സലിന്റേതാണ്.

Top