മൈക്രോമാക്‌സ് ഇന്‍ 1 ബി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രീ-ബുക്കിംഗ് ആരംഭിക്കും. രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും വരുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ വരുന്നു. മൈക്രോമാക്‌സ് ഇന്‍ 1 ബി യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വില വരുന്നത്. ബ്ലൂ, ഗ്രീന്‍, പര്‍പ്പിള്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്.
ഡ്യുവല്‍ നാനോ സിം വരുന്ന മൈക്രോമാക്സ് ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് വാട്ടര്‍ഡ്രോപ്പ് രൂപകല്‍പ്പനയില്‍ വരുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി വരുന്ന ഈ ഡിവൈസിന് 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സറും എഫ് / 1.8 ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമുണ്ട്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറുമായാണ് മൈക്രോമാക്സ് ഫോണ്‍ വരുന്നത്.
മൈക്രോമാക്‌സ് ഇന്‍ 1 ബിയില്‍ 32 ജിബിയും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ഇവ രണ്ടും മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്. 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. പിന്നില്‍ വരുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. 10W ഫാസ്റ്റ് ചാര്‍ജിംഗിനും റിവേഴ്‌സ് ചാര്‍ജിംഗിനും സപ്പോര്‍ട്ട് നല്‍കുന്ന നല്‍കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.