മുബൈയ്:ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സ് സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു. ദീപാവലിയോടെ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. പുതിയ ഫോണായ കാന്‍വാസ് സ്പാര്‍ക്ക് 3 പുറത്തിറക്കുന്ന ചടങ്ങിലാണ് കമ്പനി തങ്ങളുടെ പദ്ധതി പുറത്തുവിട്ടത്. സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മറ്റാര്‍ക്കും നല്‍കാതെയുള്ള വിപണന തന്ത്രത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് മൈക്രോമാക്‌സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സുഭോജിത്ത് സെന്‍ പറഞ്ഞു.
പുതിയ ഫോണായ കാന്‍വാസ് സ്പാര്‍ക്ക് 3 സ്‌നാപ് ഡീല്‍ വഴി മാത്രമാകും വിപണനം ചെയ്യുക. ഓഫ് ലൈനായി പോലും ഫോണിന്റെ വിപണനം ഉണ്ടാകില്ലെന്ന് സെന്‍ സ്ഥിരീകരിച്ചു. ആദ്യ ആറു മാസത്തിനുള്ളില്‍ ഒരു മില്യണ്‍ ഫോണുകള്‍ വില്‍ക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.