മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ‘ഭാരത് 5’ പുറത്തിറങ്ങി.
ഏറ്റവും വില കുറഞ്ഞ 4ജി ഫോണുകളിലൊന്നാണ് ഭാരത് 5.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 5000 എം.എ.എച്ച് ബാറ്ററിയാണ്.
മൂന്ന് ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുന്നതാണ് ഫോണിന്റെ ബാറ്ററിയെന്നാണ് കമ്പനിയുടെ അവകാശവാദം.
വൊഡാഫോണുമായി ചേര്‍ന്നു ഭാരത് 5 വാങ്ങുന്നവര്‍ക്ക് വന്‍ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റ് ഓഫ്‌ലൈന്‍ വഴി മാത്രമായിരിക്കും ലഭിക്കുന്നത്.
5,555 രൂപയാണ് ഭാരത് 5 ന്റെ വില. ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ കൂടി ഫോണ്‍ വാങ്ങിക്കാവുന്നതാണ്.
അഞ്ചു മാസത്തേക്ക് 50 ജിബി ഡേറ്റ ഭാരത് 5 വാങ്ങുന്ന വൊഡാഫോണ്‍ വരിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും.
ഡുവല്‍ സിം സൗകര്യത്തോടെ പുറത്തിറങ്ങുന്ന ഭാരത് 5 ആന്‍ഡ്രോയ്ഡ് നൗഗട്ട് ലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 1 ജിബി റാം, 5 മെഗാപിക്‌സല്‍ ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷ്, 16 ജിബി സ്റ്റോറേജ്, എന്നിവ പ്രധാന ഫീച്ചറുകളാണ്.