മൈക്രോസോഫ്റ്റ് ബാന്‍ഡ് 2 ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രാക്കുകളില്‍ ഒന്നായിരുന്നു. ധാരാളം പുത്തന്‍ ഫീച്ചറുകളും കൂടുതല്‍ മികച്ച പ്രകടനവും ഉള്‍പ്പെടുത്തിയാണ് ഫിറ്റ്‌നസ് ട്രാക്കര്‍ ഡിവൈസായ ബാന്‍ഡ് 2 എന്ന വിയറബിള്‍ ഡിവൈസ് അവതരിപ്പിച്ചത്.
ഇതിനു മുന്‍പ് ബാന്‍ഡ് 2, ബാന്‍ഡ് 3 എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനുശേഷമാണ് മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 റദ്ധാക്കുന്നു എന്ന വാര്‍ത്ത എത്തിയത്. റിവ്യൂ കൂടാതെ മൈക്രോസോഫ്റ്റ് ബാന്‍ഡ് 3യുടെ ഫോട്ടോയും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 മെലിഞ്ഞ ഡിസൈനാണ്. കറുപ്പ് നിറം കോട്ട് ചെയ്യാതെ കനം കുറഞ്ഞ കൊളുത്തും ഇതിലുണ്ട്. മൈക്രോസോഫ്റ്റ് ബാന്‍ഡ് 3യ്ക്ക് രണ്ടു പുതിയ സെന്‍സറുകളാണ് ഉളളത്. ഒന്ന് RFIDയും മറ്റൊന്ന് ഇലക്ട്രോ കാര്‍ഡിയോഗ്രാം സെന്‍സറും.
നീന്തല്‍ പരിശീലനത്തില്‍ മെച്ചപ്പെട്ട ട്രാക്കിങ്ങുമാണ് ഇത്. മറ്റു സെന്‍സറുകള്‍ ബാന്‍ഡ് 2നെ പോലെ തന്നെയാണ്. 20X128 പിക്‌സല്‍ റെസൊല്യൂഷനില്‍ കര്‍വ്വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ബാന്‍ഡ് 3യ്ക്ക്. 4.0 E ബ്ലൂട്ടൂത്തും ഇതിലുണ്ട്.
കമ്പനിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട് ബാന്‍ഡായി മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 എത്തുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് പുറമെയാണ് ബാന്‍ഡ് 3 റദ്ദാക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.