ന്യൂയോര്‍ക്ക്: ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി റിപ്പോര്‍ട്ട്. ഇന്റലിജന്റ് ക്ലൗഡ് പോര്‍ട്ട് ഫോളിയോയും ഇന്റലിജന്റ് എഡ് ജിലുള്ള നിക്ഷേപങ്ങളുടെയും വളര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ മൈക്രോസോഫ്ടിന് 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനായത്.
ജൂണ്‍ 30 ന് അവസാനിച്ച നാലാം പാദത്തില്‍ 30. 1 ബില്യണ്‍ ഡോളറാണ് കമ്പനി വരുമാനം നേടിയത്. മൈക്രോസോഫ്റ്റിന്റെ അറ്റാദായം 8. 9 ബില്യണ്‍ ഡോളറാണ്. ഓരോ വര്‍ഷവും മൈക്രോസോഫ്ടിന്റെ വരുമാനം 17 ശതമാനത്തോളം വര്‍ധിച്ചിരുന്നു. അറ്റാദായമാകട്ടെ 35 ശതമാനവും വര്‍ധിച്ചുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അവിശ്വസനീയമായ കാര്യമാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്‌റ് സി ഇ ഒ സത്യ നദല്ല പറഞ്ഞു. കമ്പനിയിലെ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം സാധ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസ്യതയുള്ള ഉപഭോക്താക്കളുടെ വര്‍ധനവും, ഉപഭോക്ത്യവിജയവും 100 ബില്യണ്‍ ഡോളര്‍ എന്ന കടമ്പ കടക്കാന്‍ വളരെ സഹായിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.