ക്വാല്‍ക്കം പ്രോസസറില്‍ ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്റ്റ്

microsoft

ലോകത്തിലെ ആദ്യ ഓള്‍വെയ്‌സ് കണക്ടഡ് പിസികളുമായി മൈക്രോസോഫ്റ്റ് എത്തുന്നു.

ഹവായില്‍ നടക്കുന്ന ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ ടെക്‌ സമ്മിറ്റിലാണ് മൈക്രോസോഫ്റ്റ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

അസൂസ്, എച്ച്പി എന്നിവരുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് ഓള്‍വെയ്‌സ് കണക്ടഡ് പിസികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

എആര്‍എം അധിഷ്ഠിത ക്വാല്‍ക്കം പ്രോസസറില്‍ എത്തുന്ന പിസി വിന്‍ഡോസ് 10ല്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

അസൂസില്‍ നിന്നും എച്ച്പിയില്‍ നിന്നുമുള്ള ഓള്‍വെയ്‌സ് കണക്ടഡ് പിസികള്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആന്‍ഡ് ഡിവൈസസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ടെറി മിയേഴ്‌സണ്‍ ആണ് അവതരിപ്പിച്ചത് .

പുതിയ ലാപ്‌ടോപ്പുകള്‍ ബില്‍ട്ഇന്‍ എല്‍ടിഇ കണക്ടിവിറ്റിയും , x86 പിസികളേള്‍ക്കാള്‍ നീണ്ട ബാറ്ററി ലൈഫും ലഭ്യമാക്കുമെന്നും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആന്‍ഡ് ഡിവൈസസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ടെറി മിയേഴ്‌സണ്‍ പറഞ്ഞു.

സുദീര്‍ഘമായ ബാറ്ററി ലൈഫ്, ക്വാല്‍ക്കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി , എആര്‍എം ആര്‍കിടെക്ചര്‍ എന്നിവയോട് കൂടിയ പുതിയ ഓള്‍വെയ്‌സ് കണക്ട്ഡ് പിസികള്‍ വഴി യഥാര്‍ത്ഥ ലാപ്‌ടോപ്പുകള്‍ക്കും വിര്‍ച്വല്‍ റിയാലിറ്റിക്കും ശേഷം ടെക്‌നോളജി രംഗത്ത് വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് .

Top