Microsoft has moved into the final stages of getting rid of its smartphone business

ഫിന്‍ലന്റ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി 1,850 ജോലിക്കാരെ ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് തീരുമാനിച്ചു.

നോക്കിയയില്‍ നിന്ന് 2014 ലാണ് മൈക്രോസോഫ്റ്റ് ഹാന്‍ഡ് സെറ്റ് യൂണിറ്റ് മേടിച്ചത്. എന്നാല്‍ ഇതുവരെ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഘട്ടം ഘട്ടമായി വിപണിയില്‍ നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ റിസേര്‍ച്ച് വിഭാഗം പ്രവര്‍ത്തനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.

നിലവില്‍ വിപണിയിലുളള ലൂമിയ ഫോണുകള്‍ക്കുവേണ്ടി വിന്‍ഡോസ് 10 മൊബൈല്‍ പ്‌ളാറ്റ് ഫോം തയ്യാറാക്കുമെന്നും എന്നാല്‍ പുതിയ ഫോണുകള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് സത്യ നദെല്ല പറഞ്ഞു.

Top