Microsoft HoloLens development kit

സാങ്കേതിക വിദ്യയിലെ അടുത്ത വലിയ ഏടായി തീരാന്‍ സാധ്യതയുള്ളവയാണ് വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റെഡ് റിയാലിറ്റിയും എന്നാണ് വിദഗ്ധര്‍ കരുതുന്നത്.

ഇതില്‍ ഓഗ്മെന്റെഡ് റിയാലിറ്റി വിഭാഗത്തില്‍ പെടുന്നതാണ് മൈക്രോസോഫ്റ്റിന്റെ അഭിമാന പ്രോഡക്ട് ആയ ഹോളോലെന്‍സ് ഹെഡ്‌സെറ്റിന്റെ (HoloLens) ഡെവലപ്‌മെന്റ് എഡിഷന്‍ (Development Edition).

ഡിവലപ്പര്‍ കിറ്റ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്നത് ഹോളോലെന്‍സ് എന്ന് അറിയപ്പെടുന്ന ഹെഡ്‌സെറ്റും ബ്ലൂടൂത്ത് 4.1 ക്ലിക്കറും ആണ്. ക്ലിക്കര്‍ കൊണ്ടാണ് ഉപയോഗിക്കുന്നയാള്‍ കമാന്‍ഡ് ചെയ്യുന്നത്.

ഹോളോലെന്‍സ് ഉപയോഗിക്കാന്‍ വിന്‍ഡോസ് 10ല്‍ ഓടുന്ന കംപ്യൂട്ടറും വിഷ്വല്‍ സ്റ്റുഡിയോയും വേണം (Visual Studio) എന്നു കമ്പനി പറയുന്നു.

ഹോളോലെന്‍സില്‍ 32ബിറ്റ് ഇന്റല്‍ എസ്ഓസി (SoC, System on Chip) യും മൈക്രോസോഫ്റ്റിന്റെ സ്വന്തം ഹോളോഗ്രാഫിക് പ്രൊസസിങ് യൂണിറ്റും, 2MP HD കാമറയും നാലു മൈക്രോഫോണുകളും ഉണ്ട്.

579 ഗ്രാം ഭാരമായിരിക്കും ഒരു യൂണിറ്റിന് എന്നാണ് കമ്പനി പറയുന്നത്. 3D ഗെയ്മിങ് തുടങ്ങി പല കാര്യങ്ങള്‍ക്കും ഹെഡ്‌സെറ്റ് ഉപയോഗിക്കാം. നിലവില്‍ അധികം ആപ്പുകള്‍ ഇല്ല. മൂവായിരം ഡോളറാണ് ഹോളോലെന്‍സ് ഡിവലപ്പര്‍ കിറ്റിന്റെ വില.

Top