വാട്ട്‌സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് ‘കൈസാല’ എന്ന പുതു ആപ്ലിക്കേഷനുമായി വരുന്നു.
വാട്ട്‌സ്ആപ്പിലെ പോരായ്മകള്‍ കണ്ടുപിടിച്ച് അവ പരിഹരിച്ചാണ് കൈസാല പുറത്തിറങ്ങുന്നത് എന്നതാണ് ഈ ആപ്പിനെ ശ്രദ്ധേയമാക്കുന്നത്.
ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണത്തിലെ പരിമിതിയാണ് വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്, നിലവില്‍ 256 പേര്‍ക്ക് മാത്രമേ അംഗത്വം എടുക്കാന്‍ കഴിയുകയുള്ളൂ.
എന്നാല്‍, നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ആയിരിക്കും കൈസാല ഉപയോഗിക്കാന്‍ കഴിയുക എന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മാത്രമല്ല, ഗ്രൂപ്പുകള്‍ തമ്മില്‍ യോജിപ്പിക്കുകയും ചെയ്യാം എന്ന പ്രത്യേകതയും ഈ പുതിയ ആപ്പില്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിരിക്കുന്നു.
ഇതിന് പുറമെ പോളുകള്‍ സംഘടിപ്പിക്കുന്നതിനും ഡോക്യുമെന്റ്സ് അയക്കുന്നതിനും ഇതില്‍ സൗകര്യമുണ്ട്.
ഈ വര്‍ഷം തന്നെ ‘കൈസാല’ പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐഓഎസിലും മാത്രമാണ് ആപ്പ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക.
ഇന്ത്യയിലെ സംരംഭകരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ കൈസാല പരീക്ഷിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. ഏതാണ്ട് 30 ഓളം സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനോടകം കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്നും, 70,000ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.