microsoft surf samrt phone

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ സര്‍ഫസ് ഫോണ്‍ എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ 2017 ല്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇടത്തരം ഫോണുകളുടെ മേഖലയില്‍നിന്ന് മുന്തിയ വിഭാഗത്തിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസിലുള്ള ഇതിന് മൂന്ന് പതിപ്പുകളുണ്ടാവും. കണ്‍സ്യൂമര്‍, ബിസിനസ്, പ്രഫഷനല്‍ കണ്‍സ്യൂമര്‍ വിഭാഗങ്ങളിലാവും ഇവയിറക്കുക. സവിശേഷതകളിലും വിലയിലും മുന്ന് വ്യത്യസ്തമായിരിക്കും. വിന്‍ഡോസ് 10 മൊബൈല്‍ എന്ന ഒ.എസിന്റെ പണിപ്പുരയില്‍ ആയതിനാനാലാണ് സര്‍ഫസ് ഫോണ്‍ ഇറക്കാന്‍ വൈകിയതത്രെ. ഈവര്‍ഷം ഇറക്കുമെന്നായിരുന്നു മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. ഈയിടെ ഇന്ത്യയില്‍ ഇറങ്ങിയ ‘മൈക്രോസോഫ്റ്റ് ലൂമിയ 650 ഡ്യുവല്‍ സിം’ ലൂമിയ പേരുമായി ഇറങ്ങുന്ന അവസാന സ്മാര്‍ട്ട്‌ഫോണായിരിക്കുമെന്നാണ് സൂചന.
720×1280 പിക്‌സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് അമോലെഡ് ക്‌ളിയര്‍ബ്‌ളാക് ഡിസ്പ്‌ളേ, ഒരു ഇഞ്ചില്‍ 297 പിക്‌സല്‍ വ്യക്തത, 1.3 ജിഗാഹെര്‍ട്‌സ് നാലുകോര്‍ ക്വാല്‍കോം പ്രോസസര്‍, ഒരു ജി.ബി റാം, വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസ്, 200 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറ, 16 മണിക്കൂര്‍ നില്‍ക്കുന്ന 2000 എംഎഎച്ച് ബാറ്ററി, ഇരട്ട നാനോ സിം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്‌ളൂടൂത്ത് 4.1, എന്‍എഫ്‌സി, ജിപിഎസ്, 122 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

Top