ജോലി സ്ഥലത്ത് ആശയവിനിമയവും സഹകരണവും അനായാസമാക്കുന്നതിന് മൈക്രോസോഫ്റ്റ് ടീംസ് എന്ന പേരില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. പ്രാദേശിക ഭാഷകളില്‍ സംസാരിക്കുവാനും സഹായകമായിട്ടുള്ള ആപ്ലിക്കേഷനാണ് തയ്യാറാക്കിയത്.
ഡെസ്‌ക്ടോപ്പിലും വെബിലുമുള്ള ടീമിന് ഹിന്ദിക്ക് ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ മലയാളം, ബംഗാളി, തെലുങ്ക്, തമിഴ്, മറാത്തി, ഗുജറാത്തി, കന്നഡ, തുടങ്ങിയ പ്രാദേശീക ഭാഷകള്‍ക്ക് മൊബൈല്‍ പതിപ്പാണ് ആവിഷ്‌കരിച്ചത്.
മൊബൈല്‍ ഉപകരണങ്ങളില്‍ ടീംസിന്റെ പിന്‍തുണ എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ പ്രാഥമിക നിര തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്തമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും.