Microsoft to Acquire LinkedIn

ന്യൂയോര്‍ക്ക് : ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിനെ ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു.

26.2 ബില്യന്‍ ഡോളറിനാണ്(1.74 ലക്ഷം കോടി രൂപ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. മൈക്രേസോഫ്റ്റിന്റെ ലിങ്ക്ഡ് ഇന്നിെന്റയും ബോര്‍ഡുകള്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കി.

ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്.

മൈക്രോസോഫ്റ്റ് ഏറ്റെടുത്താലും ലിങ്ക്ഡ് ഇന്‍ തലപ്പത്ത് മാറ്റം വരില്ല. ജെഫ് വെയ്‌നര്‍ ലിങ്ക്ഡ് ഇന്‍ സി ഇ ഒ ആയി തുടരും. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡും അതേപടി നിലനിര്‍ത്തും.

എന്റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിെന്റ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് സ്വന്തമാക്കുന്നത്.

433 മില്യന്‍ ഉപയോക്താക്കള്‍ ഉള്ള ലിങ്ക്ഡ് ഇന്‍ നിലവിലുള്ള ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാണ്.

Top