ലൊക്കേഷന്‍ വിവരങ്ങള്‍ക്കായി മൈക്രോസോഫ്റ്റിന്റെ പുതിയ അസുര്‍ ലൊക്കേഷന്‍ ബേസ്‌ഡ്‌ സര്‍വീസസ്

microsoft

സംരംഭക ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ പബ്ലിക് ക്ലൗഡ് സംവിധാനമായ മൈക്രോസോഫ്റ്റ് അസുര്‍ ലൊക്കേഷന്‍ ബേസ്ഡ് സര്‍വീസസ് അവതരിപ്പിച്ചു.

മാനുഫാക്ചറിങ്, ഓട്ടോമോട്ടീവ്, ലോജിസ്റ്റിക്‌സ് , നഗരാസൂത്രണം, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) സൊലൂഷനുകളും സ്മാര്‍ട്ട്‌സിറ്റികള്‍ക്ക് വേണ്ടി ക്ലൗഡ് ഡെവലപ്പര്‍മാരുടെ നിര്‍ണായകമായ ഭൂമിശാസ്ത്രപരമായ വിവരങ്ങളും പുതിയ ലൊക്കേഷന്‍ സംവിധാനവും ലഭ്യമാക്കും.

‘മൈക്രോസോഫ്റ്റിന്റെ ഇന്റലിജന്റ് ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രൈവറ്റ് കമ്പനികള്‍, ഓട്ടോമോട്ടീവ് ഒഇഎം എന്നിവ ഒരുമിച്ച് കൊണ്ടുവരാനാണ്‌ മെക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്റെ അസുര്‍ എല്‍ഒടി ഡയറക്ടര്‍ സാം ജോര്‍ജ് പറഞ്ഞു.

സേവനത്തിന്റെ ആദ്യ ഔദ്യോഗിക പങ്കാളി ടോംടോം ടെലിമാറ്റിക്‌സ് ആയിരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഈ പങ്കാളിത്തത്തിലൂടെ ആഡ്വാന്‍സ്ഡ് ലൊക്കേഷന്‍, മാപ്പിങ് സംവിധാനങ്ങളോട് കൂടി ലൊക്കേഷന്‍ , തത്സമയ ഗതാഗത വിവരങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ക്ലൗഡില്‍ സമന്വയിപ്പിച്ചിട്ടുള്ള സംരംഭക ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംവിധാനം ലഭ്യമാക്കും. നിര്‍മ്മാണം മുതല്‍ ആരോഗ്യസംരക്ഷണം വരെയുള്ള ഏത് മേഖലകളെയും വാഹനങ്ങള്‍ ട്രാക് ചെയ്യുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതി സഹായിക്കും.

എന്റര്‍പ്രൈസ് റെഡി ലൊക്കേഷന്‍ സര്‍വീസും മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്.

Top