കൊറോണ പടര്‍ന്ന് പിടിക്കുന്ന ഭീതി നിലനില്‍ക്കുമ്പോള്‍ രോഗത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വെബ് സൈറ്റ് തയ്യാറാക്കി മൈക്രോസോഫ്റ്റ്. ഗൂഗിളിന് മുന്നേയാണ് മൈക്രോസോഫ്റ്റ് ടീം ഈ നേട്ടം കൈവരിച്ചെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ് ഇന്ററാക്ടീവ് മാപ് ( bing.com/covid )തയ്യാറാക്കിയിരിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളിലെ തല്‍സമയ വിവരങ്ങള്‍ അടങ്ങിയ ഭൂപടമാണ് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ചവരുടെയും രോഗം ഭേതമായവരുടെയും മരിച്ചവരുടെയും രാജ്യം തിരിച്ചുള്ള കണക്കുകളാണ് വെബ് സൈറ്റില്‍ നില്‍കിയിരിക്കുന്നത്. അമേരിക്കയില്‍ കൂടുതല്‍, സംസ്ഥാനം തിരിച്ചുള്ള കണക്കാണുള്ളത്. കണക്കുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ കോവിഡ് വാര്‍ത്തകളും മൈക്രോസോഫ്റ്റ് ഭൂപടത്തിലുണ്ട്.
Statement from Verily: "We are developing a tool to help triage individuals for Covid-19 testing. Verily is in the early stages of development, and planning to roll testing out in the Bay Area, with the hope of expanding more broadly over time.
— Google Communications (@Google_Comms) March 13, 2020
ലോകാരോഗ്യ സംഘടന, യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍(സി.ഡി.സി), യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍(ഇസിഡിസി) തുടങ്ങി അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് ഇന്ററാക്ടീവ് ഭൂപടം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്കായി കോവിഡ് 19 ഭൂപടം തയ്യാറാക്കാന്‍ ഗൂഗിളിന്റെ 1700 എഞ്ചിനീയര്‍മാര്‍ പണി തുടങ്ങിയിട്ടുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ച് രണ്ടാം ദിവസമാണ് മൈക്രോസോഫ്റ്റ് ലോക കോവിഡ് ഭൂപടം തന്നെ പുറത്തുവിട്ടിരിക്കുന്നത്.