കാഴ്ചശക്തിയില്ലാത്തവര്‍ക്കായി മൈക്രോസോഫ്റ്റിന്റെ ‘സീയിങ് എഐ’ ആപ്പ്‌

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ചുറ്റുമുള്ളതിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി.

‘സീയിങ് എഐ’ എന്ന ആപ്ലിക്കേഷന്‍ ചുറ്റുമുള്ള കാഴ്ചയെ ഫോണ്‍ കാമറയുടെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് വിശദീകരിച്ചു നല്‍കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഐഫോണുകളില്‍ സൗജന്യമായി ലഭ്യമാകും.

ചെറുവാക്യങ്ങള്‍ ( ക്യാമറയ്ക്ക് മുന്നിലുള്ള അക്ഷരങ്ങള്‍ വായിച്ചു തരുന്നു), രേഖകള്‍ (ഡോക്യുമെന്റുകളുടെ സ്വഭാവം അതിലെ അക്ഷരങ്ങള്‍), ഉല്‍പന്നങ്ങള്‍ ( ബാര്‍കോഡ്, ഉല്‍പന്നത്തിന്റെ പേര്, വില തുടങ്ങിയ വിവരങ്ങള്‍ ), ആളുകള്‍ (ക്യാമറയ്ക്ക് മുന്നിലുള്ള ആളുകള്‍ ആര്, അവരുടെ വയസ്, വസ്ത്രം തുടങ്ങിയ വിവരങ്ങള്‍), ദൃശ്യങ്ങള്‍ (ക്യാമറയ്ക്ക് മുന്നില്‍ കാണുന്ന കാഴ്ച്ചകള്‍), മറ്റ് ആപ്ലിക്കേഷനുകളിലെ ചിത്രങ്ങള്‍ (ട്വിറ്റര്‍, ഫേയ്‌സ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകളില്‍ കാണുന്നതെന്താണ്) തുടങ്ങി നിരവധി കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നയാള്‍ക്ക് പറഞ്ഞുതരും.

എന്നാല്‍, നിരവധി പോരായാമകള്‍ ഈ ആപ്ലിക്കേഷനുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ആപ്ലിക്കേഷന്‍ കേമനാണെങ്കിലും വസ്തുക്കളെയും ആളുകളേയും തിരിച്ചറിയുന്ന കാര്യത്തില്‍ ഒരുപാട് പരിമിതികളുണ്ട്. ഈ പോരായ്മകള്‍ പരിഹരിക്കാനുള്ള ഗവേഷണങ്ങളും മൈക്രോസോഫ്റ്റിന്റെ ഗവേഷകര്‍ നടത്തുന്നുണ്ട്.

Top