ലണ്ടന്‍: ഇംഗ്ലണ്ടില്‍ സെക്‌സ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്ധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച റോയല്‍ ടണ്‍ബ്രിഡ്ജില്‍ ആണ് സെക്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
പരിപാടി അവസാനിച്ച ശേഷം ചൊവ്വാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് പുരുഷനെ മരിച്ച നിലയിലും സ്ത്രീയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. അബോധാവസ്ഥയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
50നും 60നും ഇടയില്‍ പ്രായം തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം മരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സെക്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സൂചനയുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച സെക്‌സ് ഫെസ്റ്റില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രത്യേകം തയ്യാറാക്കിയ ടെന്റിലായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്.