MIDDLE AGED MAN’S MURDER ;ONE-ARRESTED

MURDER

തിരുവനന്തപുരം: മധ്യവയസ്‌കനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

പുളിമ്പള്ളിക്കോണം ഉഴുന്നുവിളവീട്ടില്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന യതിരാജാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു.

യതിരാജിന്റെ വീട്ടിലെ വേലക്കാരനായ രവി (55) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്.

മൃതദേഹത്തിന്റെ ഉടല്‍ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. തലയും കാലുകളും പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പിന്നീട് കണ്ടെത്തി.

പുലര്‍ച്ചവരെ നടന്ന തിരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ യതിരാജിന്റെ വീടിന് സമീപം ചോരപ്പാടുകള്‍ അയല്‍വാസികള്‍ കണ്ടിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ പുരുഷ ശരീരത്തിന്റെ തലയും കാലുകളും വേര്‍പെട്ട ഭാഗം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ.

കണ്ടെത്തിയ ശരീരഭാഗം ഭാഗികമായി കത്തിച്ചനിലയിലായിരുന്നു.

പുളിമ്പള്ളിക്കോണം പാലക്കുന്ന് സ്വദേശിയായ രവി വര്‍ഷങ്ങളായി യതിരാജിന്റെ വീട്ടിലെ ജോലിക്കാരനാണ്. യതിരാജിനൊപ്പമാണ് ഇയാളും താമസിക്കുന്നത്.

യതിരാജിന്റെ ഭാര്യ മകളോടൊപ്പം തിരുവനന്തപുരത്താണ് താമസം. ഇയാള്‍ക്ക് ഒരു മകന്‍കൂടിയുണ്ട്. വീട്ടില്‍ യതിരാജും രവിയും മാത്രമാണുള്ളതെന്ന് പരിസരവാസികള്‍ പറഞ്ഞു.

Top