ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ നാവികസേനാ വിമാനം മിഗ്-29കെയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ടര്‍ബോ ചാര്‍ജര്‍, ഇന്ധന ടാങ്കര്‍, മറ്റു ചില ഭാഗങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.
വിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പറന്ന വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണു തകര്‍ന്നു വീണത്. കാണാതായ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിംഗിനു വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒമ്പതു യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍.