കണ്ണൂര്‍: പയ്യന്നൂരില്‍ ഒമ്പതു വയസുള്ള നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പയ്യന്നൂര്‍ സ്വദേശിയായ യുവാവ് രാത്രിയില്‍ കുട്ടിയെ എടുത്ത് ഓടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മെയ് ഒമ്പതിനാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.