കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളില്‍ അംഗത്വമെടുക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍.
തൊഴില്‍പരമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കോഴിക്കോട് ചുങ്കത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികളുണ്ടെങ്കിലും അതിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്‌നം.
ലഹരി മരുന്ന് ഉപയോഗം തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി കോഴിക്കോട് ഫ്‌ളാറ്റുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.