നേപ്പാളില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു;22 പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: നേപ്പാളില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു.21 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്.

നേപ്പാളിലെ ബാങ്കേ ജില്ലയിയില്‍ വച്ചാണ് അപകടം നടന്നത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം.

ഇന്ത്യയില്‍ നിന്ന് നേപ്പാള്‍ഗഞ്ച് വഴി സല്യാനിലെ സ്വന്തം ജില്ലയിലേക്ക് മടങ്ങിയ 30 ഓളം കുടിയേറ്റ തൊഴിലാളികളെയാണ് വാഹനത്തിലുണ്ടായിരുന്നത്. പതിനൊന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

നേപ്പാള്‍ പോലീസ്, സായുധ പോലീസ് സേന, ട്രാഫിക് പോലീസ്, ബങ്കെ സല്യാനി സമാജ് എന്നിവരടങ്ങിയ സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി നേപ്പാള്‍ഗഞ്ച് ആസ്ഥാനമായുള്ള ഭേരി ആശുപത്രിയിലേക്ക് മാറ്റി.

Top