മെയ് മാസത്തില്‍ 680000 കുടിയേറ്റക്കാര്‍ ലിബിയയിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്

ട്രിപ്പോളി: 680000 കുടിയേറ്റക്കാരാണ് മെയ് മാസത്തില്‍ ലിബിയയിലെത്തിയതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐ ഒ എം) അറിയിച്ചു. 42 രാജ്യങ്ങളില്‍ നിന്ന് 679897 കുടിയേറ്റക്കാരാണ് ലിബിയയിലെത്തിയത്.

ഇതില്‍ എട്ട് ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നൈജീരിയന്‍, ഈജിപ്ഷ്യന്‍ ,ചാടിയന്‍, സുഡാനീസ്, ഗാനിയന്‍ എന്നീ 5 രാജ്യങ്ങളിലുള്ളവരാണ് ലിബിയയിലേക്ക് എത്തുന്നത്. ലിബിയയിലെ 65 ശതമാനം പേരും ഈ അഞ്ച് രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ്. ലിബിയയിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാന്‍ ലിബിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ഒരുക്കിയിട്ടുണ്ട്.

Top