തിരുവനന്തപുരം: മന:പൂര്‍വ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കില്‍ ആളുകള്‍ കേബിളില്‍ തട്ടിയാണ് ശബ്ദം തകരാറില്‍ ആയതെന്നും രഞ്ജിത്ത് പ്രതികരിച്ചു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയില്‍ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‌നം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിയാലതിനെ തുടര്‍ന്ന് മൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു.
സാധാരണ എല്ലാ പരിപാടികള്‍ക്കും ഹൗളിംഗൊക്കെ പതിവാണ്. ഇന്നലെ രാവിലെ കന്റോണ്‍മെന്റ് സിഐ വിളിച്ചിരുന്നു. സ്റ്റേഷനില്‍ വിളിച്ച് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സാധനങ്ങളെല്ലാം സ്റ്റേഷനിലാണ്. ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ 17 വര്‍ഷമായി ഈ മേഖലയിലുണ്ട്. രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി അടക്കമുള്ള എല്ലാവര്‍ക്കും പരിപാടിയില്‍ മൈക്ക് നല്‍കിയിട്ടുണ്ട്. രാഹുല്‍ഗാന്ധിക്ക് സ്ഥിരമായി മൈക്ക് നല്‍കാറുണ്ട്. ഇതുപോലെയുള്ള ഹൗളിംഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ എഫ്‌ഐആറിട്ടിരക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല.