ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പോലീസ് സ്റ്റേഷനു നേര്‍ക്ക് ഭീകരാക്രമണം. ഇന്നു രാവിലെയാണ് ആക്രമണം ഉണ്ടായത്.ശക്തമായ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും പുല്‍വാമ പോലീസ് സ്റ്റേഷനുനേര്‍ക്ക് നടന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സുരക്ഷാ സേനയും പോലീസും ശക്തമായി തിരിച്ചടിച്ചു. പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കുപ്‌വാര ജില്ലയില്‍ സൈനിക കേന്ദ്രത്തിനുനേരെ ബുധനാഴ്ച രാവിലെ ആക്രമണം നടന്നതിനു പിന്നാലെയാണ് പുല്‍വാമയിലെ ആക്രമണവും.
കുപ്‌വാര ആക്രമണത്തില്‍ രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
അതിനിടെ കുല്‍ഗാം ജില്ലയില്‍ ഡിഎച്ച് പോര ഗ്രമത്തിലെ റീജണലെ നാഷണല്‍ കോണ്‍ഫറന്‍സ് ബ്ലോക് പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ആയുധം തീവ്രവാദികള്‍ തട്ടിയെടുത്തതായും പോലീസ് അറിയിച്ചു. സ്ഥലത്ത് സുരക്ഷാ സേനയും പോലീസും എത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.