റിയാദ്: സൗദിയില്‍ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ നഗരമായ താഇഫിലെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്താണ് സംഭവം നടന്നത്.
സൈനിക താവളത്തിനു പുറത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ കുത്തിക്കൊന്ന ശേഷം അദ്ദേഹത്തിന്റെ കാറും വാഹനങ്ങളുമായി ക്യാംപിനകത്തേക്ക് പ്രവേശിച്ച രണ്ട് അക്രമികളാണ് സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയത്. ഡെപ്യൂട്ടി സര്‍ജന്റ് അബ്ദുള്ള മഷാരി അല്‍ ഖുറൈശിയാണ് അക്രമികളുടെ കുത്തേറ്റ് മരിച്ചത്.
അക്രമികളില്‍ ഒരാളെ പരിക്കുകളോടെ പിടികൂടുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.