സുഡാനില്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ഖാര്‍ത്തും: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം 116 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൈനിക ആസ്ഥാനത്തിനു സമീപം കുത്തിയിരിപ്പു സമരം നടത്തിയ ജനാധിപത്യ പ്രക്ഷോഭകര്‍ക്കു നേരെയാണ് സൈന്യം വെടിവെയ്പ്പ് നടത്തിയത്. പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീര്‍ പുറത്താക്കപ്പെട്ടശേഷം അധികാരം ഏറ്റെടുത്ത സൈനിക കൗണ്‍സില്‍ സിവിലിയന്‍ സര്‍ക്കാരിനു ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top