അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു 12 സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഡ്രാര്‍ പ്രവിശ്യയിലെ തെക്കന്‍ പ്രദേശമായ റെഗ്ഗനെയില്‍ പ്രദേശിക സമയം ഞായറാഴ്ച വൈകുന്നേരമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
പതിനാല് സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സൈനിക നടപടികള്‍ റെഗ്ഗനെയില്‍ നടന്നുവരവെയാണ് അപകടം.
അള്‍ജീരിയന്‍ വ്യോമസേനയുടെ എംഐ-171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറാണ് ദുരന്തത്തിനു വഴിവച്ചതെന്നാണ് പ്രഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു.