ന്യൂഡൽഹി: പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ സൈനിക നിരീക്ഷണം ശക്തമാക്കുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്.
അതിർത്തികളിൽ നിരീക്ഷണം ശക്തമാകുന്നതിന് പുതിയ ഉപകരണങ്ങൾ കരസ്ഥമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരസേനയെ ആധുനികവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
ജമ്മു കാശ്മീർ അതിർത്തിയിലും വടക്കൻ അതിർത്തികളിലും നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും റാവത്ത് പറഞ്ഞു.